Picsart 23 10 31 11 38 25 464

നാഷണൽ ഗെയിംസ്: രണ്ട് ഗോൾ ലീഡ് തുലച്ച കേരള ഫുട്ബോൾ ടീമിന് നിരാശ

ഗോവയിൽ നടക്കുന്ന നാഷണൽ ഗെയിംസിൽ കേരള പുരുഷ ഫുട്ബോൾ ടീമിന് നിരാശ. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയെ നേരിട്ട കേരളം ഇന്ന് 2-2 എന്ന സമനില വഴങ്ങി. ഇന്ന് അഞ്ചാം മിനുട്ടിൽ മുഹമ്മദ് ആശിഖിലൂടെ കേരളം ലീഡ് എടുത്തു. 42ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് നിജോ ഗിൽബേർട്ട് കേരളത്തിന്റെ രണ്ടാം ഗോളും നേടി. പക്ഷെ എന്നിട്ടും വിജയം ഉറപ്പിക്കാൻ ആയില്ല.

79ആം മിനുട്ടിൽ മന്ദീപ് സിംഗിലൂടെ മഹാരാഷ്ട്ര തിരിച്ചടി തുടങ്ങി. 84ആം മിനുട്ടിൽ യാഷ് ശുക്ലയിലൂടെ അവർ സമനിലയും പിടിച്ചു. രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞത് കേരളത്തിന് വലിയ നിരാശ നൽകും. ഇനി നവംബർ 2ന് മണിപ്പൂരിന് എതിരയാണ് കേരളത്തിന്റെ മത്സരം. അതു കഴിഞ്ഞ് കേരളം മേഘാലയയെയും നേരിടും.

Exit mobile version