പകരക്കാരുടെ മികവിൽ നാപോളി,സീരി എയിൽ തുടർച്ചയായ പത്താം ജയം

Screenshot 20221109 012657 01

ഇറ്റാലിയൻ സീരി എയിൽ കിരീടം ലക്ഷ്യമിട്ടുള്ള നാപോളി കുതിപ്പ് തുടരുന്നു. ഇന്ന് എമ്പോളിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച അവർ ലീഗിൽ തുടർച്ചയായ പത്താം ജയം ആണ് കുറിച്ചത്. നാപോളി ആധിപത്യം കാണിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാൻ എമ്പോളി കൂട്ടാക്കിയില്ല. എന്നാൽ രണ്ടാം പകുതിയിൽ ഹിർവിങ് ലൊസാനോ, സെലിൻസ്കി എന്നിവരെ കൊണ്ടു വന്ന നാപോളി നീക്കം ഫലിച്ചു.

നാപോളി

വിക്ടർ ഒസിമനെ രസ്‌വൻ മാരിൻ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി 69 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട ലൊസാനോ നാപോളിക്ക് നിർണായക മുൻതൂക്കം സമ്മാനിച്ചു. 6 മിനിറ്റിനു ശേഷം ലൊസാനോയെ വീഴ്ത്തിയതിനു ലുപർട്ടോ ചുവപ്പ് കാർഡ് കണ്ടതോടെ എമ്പോളി പത്ത് പേരായി ചുരുങ്ങി. 88 മത്തെ മിനിറ്റിൽ ലൊസാനോയുടെ ക്രോസിൽ നിന്നു ഗോൾ കണ്ടത്തിയ സെലിൻസ്കി നാപോളി ജയം പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ ലോകകപ്പിന് മുമ്പ് 14 കളികളിൽ 38 പോയിന്റുകളുമായി സീരി എയിൽ ഒന്നാമത് തുടരാൻ നാപോളിക്ക് ആയി, അതേസമയം 14 കളികളിൽ നിന്നു 14 പോയിന്റുകൾ ഉള്ള എമ്പോളി 14 സ്ഥാനത്താണ്.