Site icon Fanport

ഏഴിൽ ഏഴു വിജയം, നാപോളിയുടെ ഇറ്റലിയിലെ മുന്നേറ്റം തുടരുന്നു

സീരി എയിലെ മികച്ച തുടക്കം നാപോളി തുടരുന്നു. അവർ സീരി എയിൽ അവരുടെ ഏഴാം മത്സരവും വിജയിച്ചു. ഇന്ന് ഫിയൊറെന്റിനയെ നേരിട്ട നാപോളി ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് വിജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അവരുടെ വിജയം. എവേ മത്സരത്തിൽ 28ആം മിനുട്ടിൽ നാപോളി പിറകിൽ പോയി. മാർട്ടിനസ് ആയിരുന്നു ഫിയൊറെന്റിനക്ക് ലീഡ് നൽകിയത്.

കളിയിലേക്ക് തിരികെ വരാൻ നാപോളിക്ക് 39ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അവസരം ലഭിച്ചു. കിക്ക് എടുത്ത ഇൻസിനെക്ക് പിഴച്ചു എങ്കിലും തൊട്ടു പിന്നാലെ ലൊസാനോ പന്ത് വലയിൽ എത്തിച്ച് നാപോളിയെ ഒപ്പം എത്തിച്ചു. അമ്പതാം മിനുട്ടിൽ റഹ്മാനി വിജയ ഗോളും നേടി.

എഴും വിജയിച്ച് 21 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് നാപോളി. സ്പലെറ്റിയുടെ ടീം 18 ഗോൾ അടിച്ചപ്പോൾ ആകെ മൂന്ന് ഗോളാണ് വഴങ്ങിയത്.

Exit mobile version