Site icon Fanport

നൈൻഗോളനെ ലോണിൽ നൽകാൻ ഇന്റർ മിലാൻ

ബെൽജിയൻ താരം നൈൻഗോളൻ ലോണിൽ പോകും.ഇന്റർ മിലാനിൽ കളിക്കാൻ അവസരം നൽകില്ല എന്ന് ക്ലബ് വ്യക്തമാക്കിയ താരത്തെ ഇപ്പോൾ ലോണിൽ നൽകാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇറ്റാലിയൻ ക്ലബ് തന്നെ ആയ ഫിയിറെന്റീനയാണ് നൈൻഗോളനായി രംഗത്തുള്ളത്. താരത്തെ ഒരു വർഷം നീണ്ട കാലയളവിൽ ആകും ഫിയറൊന്റീന സ്വന്തമാക്കുക.

ലോണിൽ ആണെങ്കിലും പിന്നീട് വാങ്ങാനുള്ള അവസരം ഫിയറൊന്റീനയ്ക്ക് ഇന്റർ നൽകുന്നില്ല. ഇക്കാർഡിയെയും നൈൻഗോളനെയും ക്ലബിനായി കളിക്കാൻ വിടില്ല എന്ന് നേരത്തെ തന്നെ ഇന്റർ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ വലിയ ട്രാൻസ്ഫറിൽ ആയിരുന്നു നൈൻഗോളനെ റോമയിൽ നിന്ന് ഇന്റർ മിലാൻ ടീമിൽ എത്തിച്ചത്. എന്നാൽ ഇന്റർ മാനേജ്മെന്റുമായി നൈൻഗോളൻ ഉടക്കുകയായിരുന്നു.

Exit mobile version