Site icon Fanport

നാദിയ നദീമിന്റെ ഗോളിൽ പി എസ് ജിയെ മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചു

അമേരിക്കയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വനിതകൾക്ക് വിജയം. പി എസ് ജിക്കെതിരായ മത്സരം ഏക ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി വനിതകൾ വിജയിച്ചത്. 49ആം മിനുട്ടിൽ ഡെന്മാർക്ക് താരം നാദിയ നദീമാണ് സിറ്റിക്കായി വിജയ ഗോൾ നേടിയത്. നാദിയയുടെ മുൻ ക്ലബായ പോർട്ലാന്റ് ത്രോൺസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചായിരുന്നു ഇന്നത്തെ സൗഹൃദ മത്സരം നടന്നത്.

നാളെ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വനിതാ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിയോണിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version