Site icon Fanport

ഗ്രെഗ് സ്റ്റുവർട്ട് ഇനി മുംബൈ സിറ്റിയുടെ താരം, പ്രഖ്യാപനം എത്തി

ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായി കണക്കാക്കപ്പെട്ട ജംഷ്ദ്പൂർ എഫ് സിയുടെ ഗ്രെഗ് സ്റ്റുവർട്ടിനെ മുംബൈ സിറ്റി സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു.

സ്റ്റുവർട്ടിനെ രണ്ട് വർഷത്തെ കരാറിലാണ് മുംബൈ സിറ്റി സൈൻ ചെയ്തിരിക്കുന്നത്. . കഴിഞ്ഞ സീസണിൽ ജംഷദ്പൂർ ഐ എസ് എൽ ഷീൽഡ് നേടുന്നതിൽ വലിയ പങ്കു വഹിക്കാൻ സ്റ്റുവർട്ടിനായിരുന്നു. പത്ത് ഗോളും പത്ത് അസിസ്റ്റും സ്റ്റുവർട്ട് സംഭാവന ചെയ്തിരുന്നു.

കഴിഞ്ഞ സീസണിൽ സ്കോട്ടിഷ് ലീഗ് സ്വന്തമാക്കിയ റേഞ്ചേഴ്സ് ടീമിൽ നിന്നായിരുന്നു ഗ്രെഗ് ജംഷദ്പൂരിലേക്ക് എത്തിയത്. സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിൽ രണ്ട് സീസണുകൾ ചെലവഴിക്കുന്നതിന് മുമ്പ്, 31-കാരൻ സ്കോട്ട്ലൻഡിലെയും ഇംഗ്ലണ്ടിലെയും വിവിധ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. മിഡ്ഫീൽഡർ തന്റെ കരിയറിൽ ആകെ 350ൽ അധികം ക്ലബ്ബ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. .

Exit mobile version