ജൂനിയര്‍ എബിഡിയെ സ്വന്തമാക്കി മുംബൈ,അഭിനവ് സദരംഗാനിയ്ക്ക് മികച്ച വില

Dewaldbrevis

ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍ 19 താരം ഡെവാൽഡ് ബ്രെവിസിന് ഐപിഎൽ കരാര്‍. താരത്തിന് 3 കോടി രൂപയാണ് ലഭിച്ചത്. താരത്തിനെ മുംബൈ ഇന്ത്യന്‍സ് ആണ് സ്വന്തമാക്കിയത്. മറ്റൊരു താരം അഭിനവ് സദരംഗാനിയ്ക്കം മികച്ച വില ലഭിച്ചു.

2.6 കോടിയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് ആണ് താരത്തെ സ്വന്തമാക്കിയത്. പ്രിയം ഗാര്‍ഗ് 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയിൽ സൺറൈസേഴ്സ് സ്വന്തമാക്കുകയായിരുന്നു. അശ്വിന്‍ ഹെബ്ബാറിനെ 20 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കി.