Picsart 22 10 22 19 26 07 818

മുംബൈ സിറ്റിക്ക് എതിരെ സമനില പിടിച്ച് ജംഷദ്പൂർ

ഇന്ന് മുംബൈയിൽ നടന്ന ഐ എസ് എൽ മത്സരത്തിൽ മുംബൈ സിറ്റിയും ജംഷദ്പൂരും സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ പിറന്ന ഗോളുകളുടെ ബലത്തിൽ 1-1 എന്ന സമനിലയിലാണ് കളി അവസാനിച്ചത്. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ ഇന്ന് മുംബൈ അരീനയിൽ മുംബൈ സിറ്റി മുന്നിൽ എത്തി. ഗ്രെഗ് സ്റ്റുവർട്ട് നൽകിയ ക്രോസിൽ നിന്ന് ചാങ്തെ ആണ് മുംബൈ സിറ്റിക്ക് ലീഡ് നൽകിയത്. എന്നാൽ ഈ ലീഡ് വെറും നാലു മിനുട്ട് മാത്രമേ നീണ്ടു നിന്നുള്ളൂ.

12ആം മിനുട്ടിൽ ജംഷദ്പൂർ സമനില നേടി. ചിമയുടെ ഒരു ഹെഡർ ആണ് ജംഷദ്പൂരിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്‌. ഇതിനു ശേഷം ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

മൂന്ന് മത്സരങ്ങളിൽ 5 പോയിന്റുമായി മുംബൈ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 2 മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റു മാത്രനായി ജംഷദ്പൂർ പത്താം സ്ഥാനത്താണ്‌.

Exit mobile version