ചെന്നൈയിന്റെ ചാങ്തെയെ ലോണിൽ സ്വന്തമാക്കി മുബൈ സിറ്റി

ചെന്നൈയിൻ എഫ്സിയുടെ ലാലിയൻസുവാല ചാങ്തെയെ ലോണിൽ സ്വന്തമാക്കി മുബൈ സിറ്റി എഫ്സി. ഈ സീസണിന്റെ അവസാനം വരെയാണ് ചെന്നൈയിന്റെ വിംഗർ മുബൈയിൽ തുടരുക. ഡിഎസ്കെ ശിവാജിയൻസിന്റെ താരമായിരുന്ന ചാങ്തെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലൂടെയാണ് ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ചത്. 2017 ഐഎസ്എൽ ഡ്രാഫ്റ്റിൽ ഡൽഹി ഡൈനാമോസ് ചാങ്തെയെ സ്വന്തമാക്കി. രണ്ട് സീസണുകളിലായി ഡൽഹിയിൽ തുടർന്ന ചാങ്തെ 8ഗോളുകൾ അടിക്കുകയും 5 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

നോർവീജിയൻ ക്ലബ്ബായ വൈകിംഗ് എഫ്സുമായുള്ള ട്രയലിന് ശേഷം 2019-20 സീസണിലാണ് ചെന്നൈയിനിൽ എത്തിയത്. ഐഎസ്എല്ലിൽ ആറ് സീസണുകളോളം കളിച്ച ചാങ്തെ 20 ഗോളുകളുമായി ഇന്ത്യൻ ഗോൾസ്കോറേഴ്സിന്റെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. മുബൈ സിറ്റി എഫ്സിക്ക് വേണ്ടി 43ആം നമ്പർ ജേഴ്സി അണിഞ്ഞാവും ചാങ്തെ കളത്തിലിറങ്ങുക.

Exit mobile version