Site icon Fanport

എ ടി കെയുടെ പ്രതിരോധ കോട്ട മുംബൈ തകർത്തു, ഒന്നാം സ്ഥാനം നിലനിർത്തി

ഐ എസ് എല്ലിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ നേർക്കുനേർ വന്ന മത്സരത്തിൽ മുംബൈ സിറ്റിക്ക് വിജയം. എ ടി കെ മോഹൻ ബഗാനെതിരായ മത്സരത്തിൽ ഏക ഗോളിനാണ് മുംബൈ സിറ്റി വിജയിച്ചത്. എ ടി കെ കൊൽക്കത്ത അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ ആണ് മുംബൈ സിറ്റിയുടെ ഗോൾ വന്നത്.

ഹ്യൂഗോ ബൗമസിന്റെ മികച്ച റണ്ണിന് ശേഷം താരം ഒഗ്ബെചെയ്ക്ക് നൽകിയ പാസ് മനോഹരമായ സ്ട്രൈക്കിലൂടെ ഒഗ്ബെചെ വലയിൽ എത്തിക്കുക ആയിരുന്നു. എ ടി കെ മോഹൻ ബഗാൻ ഓപ്പൺ പ്ലേയിൽ നിന്ന് വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. ഈ ഗോളിന് മുമ്പ് രണ്ട് നല്ല അവസരങ്ങൾ മോഹൻ ബഗാന് ലഭിച്ചിരുന്നു എങ്കിലും ഒരു തവണ അമ്രീന്ദറും ഒരു തവണ പോസ്റ്റും മുംബൈ സിറ്റിയുടെ രക്ഷയ്ക്ക് എത്തി.

ഈ വിജയത്തോടെ മുംബൈ സിറ്റി 25 പോയിന്റുമായി ലീഗിൽ ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള എ ടി കെ മോഹൻ ബഗാന് 20 പോയിന്റാണ് ഉള്ളത്.

Exit mobile version