എവേ സ്റ്റാൻഡ് ടിക്കറ്റ് തീർന്നു, മുംബൈ ഗ്യാലറിയും മഞ്ഞ പുതക്കും

ഡെൽഹിക്ക് പിറകെ മുംബൈ ഗ്യാലറിയും മഞ്ഞ പുതക്കും എന്ന് ഉറപ്പാകുന്നു. ഞായറാഴ്ച നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി പോരാട്ടത്തിനായുള്ള എവേ സ്റ്റാൻഡ് ടിക്കറ്റുകൾ വിറ്റു തീർന്നതായാണ് റിപ്പോർട്ടുകൾ. അതിനാൽ എവേ സ്റ്റാൻഡിന് അടുത്തുള്ള മറ്റു സ്റ്റാൻഡുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ മഞ്ഞപ്പട ആരാധകർ മറ്റു ട്രാവലിംഗ് ബ്ലാസ്റ്റേഴ്സ് ഫാൻസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.


എവേ സ്റ്റാൻഡിന് തൊട്ടടുത്തുള്ള ജനറൽ സ്റ്റാൻഡിലെ ടിക്കറ്റുകളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ വാങ്ങുന്നത്. ഇന്നലെ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് വിമാന താവളത്തിൽ സ്വീകരണം ഒരുക്കിയ ആരാധകർ ഗ്യാലറിയിലും താരങ്ങൾക്ക് പിന്തുണയുമായി ഉണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version