Site icon Fanport

മുഹമ്മദ് റാഫി വീണ്ടും കേരള ബ്ലാസ്റ്റേഴ്സിൽ എന്നത് വെറും അഭ്യൂഹം മാത്രം

കേരള ബ്ലാസ്റ്റേഴ്സിലേക്ക് മുഹമ്മദ് റാഫി വീണ്ടും തിരിച്ചെത്തിയേക്കും എന്ന് പരക്കുന്ന വാർത്തകൾ അടിസ്ഥന രഹിതമാണെന്ന് മുഹമ്മദ് റാഫിയുമായും കേരള ബ്ലാസ്റ്റേഴ്സ് ക്ലബുമായും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റാഫിയുമായി ചർച്ചകൾ നടന്നു എങ്കിലും അത് താരത്തെ ക്ലബിലേക്ക് ക്ഷണിക്കാൻ അല്ല എന്നാണ് വിവരങ്ങൾ.

അവസാന രണ്ട് സീസണുകളിലായി ചെന്നൈയിൻ നിരയിൽ ആയിരുന്ന മുഹമ്മദ് റാഫി അവിടെ അധികം അവസരങ്ങൾ നൽകാത്തതിനാൽ ക്ലബ് വിടാം ഒരുങ്ങുന്നുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് റാഫിയെ സൈൻ ചെയ്യില്ല. ആരാധകരിൽ നിന്ന് വൻ വിമർശനം റാഫിയെ കൊണ്ടു വന്നാൽ ഉണ്ടാകുമെന്നുള്ള പേടിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ റാഫിയിൽ നിന്ന് അകറ്റുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്നപ്പോൾ കടുത്ത വിമർശനങ്ങൾ നേരിട്ട താരമായിരുന്നു മുഹമ്മദ് റാഫി. ആരാധകർ അസഭ്യം പറയുന്നതിനാൽ ആരാധകർക്കെതിരെ റാഫി മുമ്പ് വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്.

പ്രൈം കഴിഞ്ഞ റാഫിയെ ടീമിലേക്ക് എത്തിക്കുന്നത് ടീമിന് വലിയ മെച്ചമുള്ള കാര്യമല്ല എന്നതും ക്ലബിനെ പിറകോട്ട് അടിക്കുന്നു. ഇഷ്ഫാക് അഹമ്മദിന്റെ സാന്നിദ്ധ്യമാണ് റാഫി ടീമിലേക്ക് തിരികെ വരുന്നതിന്റെ ചർച്ച ആരംഭിക്കാനുള്ള കാരണം എന്ന് കരുതപ്പെടുന്നു.

Exit mobile version