Picsart 23 02 16 01 38 28 379

സെഞ്ച്വറിയുമായി മുനീബ, പാകിസ്താന് ടി20 ലോകകപ്പിലെ ആദ്യ വിജയം

ടി20 ലോകകപ്പിൽ അയർലണ്ടിനെ തോൽപ്പിച്ച് കൊണ്ട് പാകിസ്താൻ അവരുടെ ആദ്യ വിജയം സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ അയർലൻഡിനെ 70 റൺസിനാണ് പാകിസ്താൻ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 165-5 എന്ന മികച്ച സ്‌കോറാണ് നേടിയത്. ഓപ്പണർ മുനീബ അലിയുടെ മിന്നുന്ന സെഞ്ചുറിയായിരുന്നു പാകിസ്താന് കരുത്തായത്. മുനീബ 68 പന്തിൽ നിന്ന് 103 റൺസ് നേടി.

ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്‌. 28 പന്തിൽ 33 റൺസെടുത്ത നിദാ ദാർ മുബീനക്ക് മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് ഒട്ടുൻ തിളങ്ങാൻ അയ്യില്ല. ഓർല പ്രെൻഡർഗാസ്റ്റ് 21 പന്തിൽ 31 റൺസെടുത്തപ്പോൾ എമിയർ റിച്ചാർഡ്‌സൺ 17 പന്തിൽ 28 റൺസ് നേടി. ഇവർക്ക് അപ്പുറം ആരും അയർലണ്ട് നിരയിൽ തിളങ്ങിയില്ല. 16.3 ഓവറിൽ 95 റൺസിന് അയർലണ്ട് പുറത്തായി.

പാകിസ്ഥാൻ താരം നഷ്‌റ സന്ധുവാണ് ബൗളർമാരിൽ തിളങ്ങിയത്. 4-18 എന്ന മികച്ച സ്റ്റാറ്റുമായാണ് നഷ്റ പാകിസ്താനെ ജയത്തിലേക്ക് നയിച്ചത്.

Exit mobile version