ക്യാപ്റ്റന്‍ കൂളായി ധോണിയുടെ 200ാം ഏകദിനം

ഏഷ്യ കപ്പ് ഫൈനലില്‍ യോഗ്യത ഉറപ്പാക്കിയതോടെ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ അടിമുടി മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ഓപ്പണര്‍മാരെയും പേസ് ബൗളിംഗ് മുന്നേറ്റ നിരയെയും ഉള്‍പ്പെടെ അഞ്ച് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത്. രോഹിത്തിനു വിശ്രമം നല്‍കുവാന്‍ തീരുമാനിച്ചതോടെ ഇന്ത്യയ്ക്ക് പുതിയ നായകനെ തേടേണ്ട അവസ്ഥയെത്തുകയായിരുന്നു. ദൗത്യം തേടിയെത്തിയത് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളായി ധോണി നായകന്റെ തൊപ്പി വീണ്ടും അണിഞ്ഞപ്പോള്‍ അതൊരു ചരിത്ര നിമിഷം കൂടിയായിരന്നു.

ടോസിനായി അഫ്ഗാന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാനോടൊപ്പമെത്തിയ ധോണിയെ കണ്ട് ഇന്ത്യന്‍ ആരാധകര്‍ ഞെട്ടുകയായിരുന്നു. ഏകദിനങ്ങളില്‍ 199 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ധോണിയ്ക്ക് ഈ അവസരത്തിലൂടെ ആ നേട്ടം 200 ഏകദിനമാക്കി മാറ്റുവാന്‍ കഴിഞ്ഞു.

ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കളിക്കാത്ത താരങ്ങള്‍ക്കെല്ലാം ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ അവസരം നല്‍കുകയായിരുന്നു. അഞ്ച് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയ്ക്കും പകരം മനീഷ് പാണ്ഡേയും ലോകേഷ് രാഹുലും ടീമിലെത്തിയപ്പോള്‍ പേസ് ബൗളിംഗില്‍ ഇന്ത്യ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കി പകരം സിദ്ധാര്‍ത്ഥ് കൗളിനെയും ദീപക് ചഹാറിനെയും ഇന്ത്യ പരീക്ഷിച്ചു. യൂസുവേന്ദ്ര ചഹാലിനു പകരം ഖലീല്‍ അഹമ്മദും ടീമിലേക്ക് എത്തിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് പുതിയൊരു ടീമാണ് അഫ്ഗാനിസ്ഥാനെ നേരിടാന്‍ ഇന്ത്യ സജ്ജമാക്കിയത്.

Exit mobile version