Site icon Fanport

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ഇനി ബ്രസീലിന്

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ടീമായി ബ്രസീൽ മാറി. ഇന്ന് നേടിയ രണ്ട് ഗോളുകളോടെയാണ് ഇതുവരെയുള്ള ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരായി ബ്രസീൽ മാറിയത്. ഇന്നത്തെ ഗോളുകളോടെ ബ്രസീലിന് 228 ഗോളുകളായി ലോകകപ്പിൽ. ജർമ്മനിയുടെ റെക്കോർഡാണ് ബ്രസീൽ മറികടന്നത്.

ജർമ്മനിക്ക് 226 ഗോളുകളാണ് ലോകകപ്പിൽ ഉള്ളത്. കഴിഞ്ഞ ലോകകപ്പിൽ ബ്രസീലിനെതിരായ 7-1 മത്സരത്തിലായിരുന്നു ജർമ്മനി ലോകകപ്പ് ഗോളുകളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്നത്. ഇന്ന് നെയ്മറിന്റെ ആദ്യ ഗോളോടെ ആ റെക്കോർഡ് വീണ്ടും ബ്രസീൽ തിരിച്ചു പിടിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version