ഓൺ ഗോളിൽ വീണ് മൊറോക്കോ, ഇറാന് തകർപ്പൻ ജയം

അവസാന നിമിഷത്തെ ഗോളുകൾ റഷ്യൻ ലോകകപ്പിൽ തുടർക്കഥയാവുകയാണ്. ഇറാൻ മൊറോക്കോ മത്സരത്തിൽ മൊറോക്കോയ്ക്ക് വില്ലനായത് ഓൺ ഗോൾ. ഇറാന്റെ ഫ്രീകിക്ക് തടയാൻ ശ്രമിച്ച മൊറോക്കോ സബ്സ്റ്റിട്യൂട്ട് ബൗഹ്ദദൗസ്‌ സ്വന്തം പോസ്റ്റിലേക്കാണ് പന്ത് ഹെഡ്ഡ് ചെയ്ത കയറ്റിയത്.

1998നു ശേഷം ആദ്യമായാണ് ലോകകപ്പിൽ ഇറാൻ വിജയിക്കുന്നത്. ചരിത്ര പരമായ ഈ വിജയത്തിന് ഇറാൻ നന്ദി പറയേണ്ടത് മൊറോക്കോ സബ്സ്റ്റിട്യൂട്ട് അസീസ് ബൗഹ്ദദൗസിനോടാണ്. മികച്ച അവസരങ്ങൾ ഇരു ടീമുകൾക്കും ഉണ്ടായെങ്കിലും അവസാനം വരെ ഒന്നും ലക്ഷ്യം കണ്ടില്ല. മത്സരത്തിൽ ഉടനീളം മൊറോക്കോയുടെ ആധിപത്യം പ്രകടമായിരുന്നു. അധികസമയത്തെ ഓൺ ഗോളാണ് മൊറോക്കോയ്ക്ക് വിജയം നിഷേധിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial