
ആഫ്രിക്കയിൽ നിന്ന് ഈ ലോകകപ്പിന് എത്തുന്നവരിൽ ഏറ്റവും കരുത്തർ മൊറോക്കൊ തന്നെയാണെന്ന് ഒന്നു കൂടി വ്യക്തമാക്കുന്നതായിരുന്നു ഇന്ന് നടന്ന മത്സരം. റഷ്യയിലെ ലോകകപ്പ് പോരിനിറങ്ങുന്നതിന് മുമ്പുള്ള അവസാന സൗഹൃദ മത്സരത്തിൽ എസ്റ്റോണിയയെ നേരിട്ട മൊറോക്കോ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഈ വിജയം മൊറോക്കൊയെ പരാജയമറിയാത്ത 18 മത്സരങ്ങൾ എന്ന റെക്കോർഡിൽ എത്തിക്കുകയും ചെയ്തു. രാജ്യാന്തര തലത്തിൽ സ്പെയിനിന് മാത്രമാണ് മൊറോക്കെയെക്കാൾ മികച്ച അപരാജിത റെക്കോർഡ് ഇപ്പോഴുള്ളത്. ഒരു വർഷത്തിൽ കൂടുതലായി മൊറോക്കൻ ടീം പരാജയം അറിഞ്ഞിട്ട്.
ഇന്നത്തെ മത്സരത്തിൽ താരമായത് യൂനസ് ബെൽഹെന്ദയായിരുന്നു. ഗാലറ്റസരെ താരമായ ബെൽഹെന്ദ തന്റെ അടുത്ത കാലത്തെ ഏറ്റവും മികവിൽ ഇന്നെത്തി. മൊറോക്കയുടെ ഇന്നത്തെ ആദ്യ ഗോൾ നേടിയ ബെൽഹന്ദ കളിയിലുടനീളം മികച്ചു തന്നെ നിന്നു. സിയെച്ചും മുനീറുമാണ് മൊറോക്കോയുടെ ഇന്നത്തെ ബാക്കി രണ്ടു ഗോളുകൾ നേടിയത്.
ഇനി ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടമാണ് മൊറോക്കോയ്ക്ക്. ഈ ഫോം തുടരുകയാണ് എങ്കിൽ മൊറോക്കൊ തന്നെയാകും ഈ ലോകകപ്പിലെ കറുത്ത കുതിരകൾ. ഇറാനെതിരെയാണ് മൊറോക്കോയുടെ ലോകകപ്പികെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial