Site icon Fanport

റൊബേർട്ടോ മൊറേനോയെ മൊണാക്കോ പുറത്താക്കി

മൊണാക്കോ വലിയ പ്രതീക്ഷയിൽ പരിശീലകനാക്കി എത്തിച്ച റൊബേർട്ടോ മൊറേനോയെ ഫ്രഞ്ച് ക്ലബ് പുറത്താക്കി. ഈ സീസണിലെ ലീഗ് പകുതിക്ക് അവസാനിച്ചപ്പോൾ ഒമ്പതാം സ്ഥാനത്തായിരുന്നു മൊണാക്കോ ഫിനിഷ് ചെയ്തിരുന്നത്. വെറും ഏഴ് മാസം മാത്രമാണ് മൊണാക്കോ ക്ലബിന്റെ ചുമതലയിൽ ഇരുന്നത്. മൊണാക്കോയെ 13 മത്സരങ്ങളിൽ ആണ് ആകെ മൊറേനോയ്ക്ക് പരിശീലിപ്പിക്കാൻ ആയത്.

മുമ്പ് സ്പെയിൻസ് ദേശീയ ടീമിനെയും മൊറേനോ പരിശീലിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം മുഖ്യ പരിശീലകനാകുന്ന ആദ്യ ക്ലബായിരുന്നു മൊണാക്കോ. ജർമ്മൻ ക്ലബായ ബയേണിന്റെ മുൻ പരിശീലകൻ ആയിരുന്ന നികോ കൊവാചിനെ ആണ് മൊണാക്കോ പകരക്കാരനായി എത്തിക്കാൻ ശ്രമിക്കുന്നത്.അവസാന രണ്ട് വർഷത്തിനിടയിൽ നാലു തവണയാണ് മൊണാക്കോ പരിശീലകരെ മാറ്റിയത്.

Exit mobile version