Site icon Fanport

മൊണാക്കോ അവസാനം റിലഗേഷൻ ഭീഷണിക്ക് പുറത്ത്

അങ്ങനെ അവസാനം മൊണാക്കോ ലീഗിലെ അവസാന മൂന്ന് സ്ഥാനങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ന് നാന്റെസിന് എതിരായ നിർണായക മത്സരം എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചതാണ് ടേബിളിൽ മുന്നോട്ടേക്ക് വരാൻ മൊണാക്കോയെ സഹായിച്ചത്. കളിയുടെ 13ആം മിനുട്ടിൽ പോർച്ചുഗൽ താരം ഗെൽസൺ മാർട്ടിൻസിന്റെ ഗോളാൺ മൊണാക്കൊയെ രക്ഷിച്ചത്.

ഗെൽസൺ അവസാന നാലു മത്സരങ്ങളിൽ നിന്നായി രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റും ടീമിന് സംഭാവന ചെയ്തു. ഈ വിജയത്തോടെ മൊണാക്കോയ്ക്ക് 22 പോയന്റായി. ഇപ്പോൾ ലീഗിൽ 16ആം സ്ഥാനത്താണ് മൊണാക്കോ ഉള്ളത്.

Exit mobile version