Site icon Fanport

ഫാബ്രിഗാസിന്റെ അരങ്ങേറ്റത്തിൽ മൊണാകോക്ക് സമനില

ചെൽസിയിൽ നിന്ന് മൊണാകോയിലെത്തിയ ഫാബ്രിഗാസിന്റെ അരങ്ങേറ്റത്തിൽ സമനിലയിൽ കുടുങ്ങി മൊണാകോ. മാർസെയാണ് മൊണാകോയെ സമനിലയിൽ കുടുക്കിയത്. മത്സരത്തിന്റെ 13മത്തെ മിനുട്ടിൽ ലോപസിലൂടെ മാർസെയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ 7 മിനിറ്റ് ശേഷിക്കെ മൊണാകോ ടിലെമാൻസിലൂടെ സമനില പിടിക്കുകയായിരുന്നു.

മത്സരത്തിന്റെ 90ആം മിനുട്ടിൽ ഫാബ്രിഗാസിന്റെ പാസിൽ നിന്ന് വിജയ ഗോൾ നേടാനുള്ള അവസരം ടിലെമാൻസിന് ലഭിച്ചെങ്കിലും താരം അവസരം നഷ്ടപ്പെടുത്തിയത് മൊണാകോക്ക് തിരിച്ചടിയായി. സമനില നേടിയെങ്കിലും മൊണാകോ ഇപ്പോഴും ഫ്രഞ്ച് ലീഗിൽ റെലെഗേഷൻ സോണിലാണ്. 19 മത്സരങ്ങൾ കളിച്ച മൊണാകോക്ക് വെറും 14 പോയിന്റ് മാത്രമാണ് ഉള്ളത്. ഹെൻറിക്ക് കീഴിൽ കളിച്ച 10 മത്സരങ്ങളിൽ 2 എണ്ണം മാത്രമാണ് മൊണാകോ ജയിച്ചത്.

Exit mobile version