ആദ്യ ജയത്തിന് ഹെൻറി ഇനിയും കാത്തിരിക്കണം, മൊണാക്കോക്ക് സമനില

മൊണാക്കോ പരിശീലകനായി ആദ്യ ജയത്തിന് തിയറി ഹെൻറി ഇനിയും കാത്തിരിക്കണം. ലീഗ് 1 ൽ ഡിജോനെ നേരിട്ട അവർ ഇന്നലെ 2-2 ന്റെ സമനിലയിൽ പിരിഞ്ഞു. ഹെൻറിയുടെ ആദ്യ ഹോം മത്സരമായിരുന്നു ഇത്. ഇന്നലത്തെ സമനിലയോടെ ലീഗിൽ വെറും 7 പോയിന്റുമായി 19 ആം സ്ഥാനത്താണ് മൊണാക്കോ.

ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷമാണ് മൊണാക്കോ തകർന്നത്. 29 ആം മിനുട്ടിൽ ബെഞ്ചമിൻ ഹെന്രിക്സിലൂടെ മുന്നിലെത്തിയ മൊണാക്കോ പക്ഷെ 33 ആം മിനുട്ടിൽ ഗോൾ വഴങ്ങി. മികായേൽ അൽഫോൻസ് ആണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മെഹ്ദി അബദിലൂടെ ഡിജോണ് ലീഡ് നേടിയെങ്കിലും 78 ആം മിനുട്ടിൽ മൊണാക്കോ ക്യാപ്റ്റൻ ഗ്ലിക് മോണക്കോയുടെ സമനില ഗോൾ നേടി.

Exit mobile version