Site icon Fanport

മോയിസെ കീൻ ഇറ്റലിയിലേക്ക് മടങ്ങാൻ സാധ്യത

ഇറ്റാലിയൻ യുവ സ്ട്രൈക്കർ മോയിസെ കീൻ എവർട്ടൺ വിടാൻ സാധ്യത. എവർട്ടണിൽ വൻ തുകയ്ക്ക് എത്തിയ താരത്തിന് പ്രീമിയർ ലീഗിൽ ഇതുവരെ തിളങ്ങാൻ ആയിട്ടില്ല. ഇപ്പോൾ ഇംഗ്ലണ്ട് വിട്ട് ഇറ്റലിയിലേക്ക് മടങ്ങാൻ ആണ് താരം ശ്രമിക്കുന്നത്. റോമ കീനിനായി രംഗത്തുണ്ട്. ലോൺ അടിസ്ഥാനത്തിൽ കീനിനെ സ്വന്തമാക്കാൻ ആണ് റോമ ശ്രമിക്കുന്നത്.

ലോൺ കഴിഞ്ഞാൽ 25 മില്യണ് താരത്തെ സ്വന്തമാക്കാനും റോമ ഒരുക്കമാണ്. 30 മില്യണോളം ഉള്ള കരാറിലായിരുന്നു എവർട്ടൺ കീനിനെ യുവന്റസിൽ നിന്ന് സ്വന്തമാക്കിയത്. യുവന്റസിനായി കഴിഞ്ഞ സീസണിൽ കീൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. യുവന്റസ് വിട്ടതോടെ താരത്തിന്റെ പ്രകടനങ്ങൾ മങ്ങി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫിസിക്കൽ ടാക്ടിക്സുകൾ ആണ് കീനിന് പ്രശ്നമാകുന്നത്.

Exit mobile version