
സൂപ്പർ കപ്പിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളായി മോഹൻ ബഗാൻ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഷില്ലോങ്ങ് ലജോങ്ങിനെ തകർത്താണ് മോഹൻ ബഗാൻ സെമിയിലേക്ക് കടന്ന്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബഗാന്റെ ഇന്നത്തെ വിജയം.
12ആം മിനുട്ടിൽ തന്നെ ഫയാസിലൂടെ മോഹൻ ബഗാൻ മുന്നിൽ എത്തി ഇന്ന്. 22ആം മിനുട്ടിൽ നിഖിൽ കദമിന്റെ ഒരു ഗംഭീര ലോങ്ങ് റേഞ്ചറാണ് ബഗാന്റെ ലീഡ് ഇരട്ടിയാക്കിയത്. നിഖിലിന്റെ ലോങ് റേഞ്ചർ ബാറിൽ തട്ടി ഗോൾവരയ്ക്ക് അപ്പുറം പിച്ച് ചെയ്ത് തിരിച്ചുവന്നു എങ്കിലും ആദ്യ ഗോൾ അനുവദിച്ചിരുന്നില്ല. പിന്നീട് റഫറി സന്തോഷ് കുമാറും ലൈൻ റഫറിയും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു.
26ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ലജോങ്ങിന് മത്സരത്തിലേക്ക് തിരിച്ചുവരാൻ അവസരം ഒരുങ്ങി എങ്കിലും കിങ്ഷുകിന്റെ പെനാൾട്ടി സേവ് ചെയ്ത് ഷിൽട്ടൺ പോൾ ബഗാന്റെ രക്ഷകനായി. 28ആം മിനുട്ടിൽ ഒരു ഗോൾ മടക്കി കോഫി പ്രതീക്ഷ ലജോങ്ങിന് നൽകി എങ്കിലും സമനില ഗോൾ കണ്ടെത്താൻ ലജോങ്ങിനായില്ല.
രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ ലജോങ്ങ് വഴങ്ങി ഓൺ ഗോൾ ബഗാന്റെ വിജയം ഉറപ്പിച്ചു. സെമി ഫൈനലിൽ ബെംഗളൂരു എഫ് സി നെറോക മത്സരത്തിലെ വിജയികളെയാകും ബഗാൻ നേരിടുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial