മോഹൻ ബഗാന് പുതിയ സ്പോൺസേഴ്‌സ്, 200 കോടിയോളം സ്പോൺസർ തുക

വൻ സ്പോൺസർ ഷിപ്പ് ഡീൽ പ്രഖ്യാപിച്ച് മോഹൻ ബഗാൻ. അമേരിക്കൻ കമ്പനിയായ സ്റ്റ്രീം കാസ്റ്റ് ആണ് മോഹൻ ബഗാനുമായി പുതിയ സ്പോൺസർഷിപ്പ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഏകദേശം 200 കോടിയോളം രൂപയ്ക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. പ്രതിവർഷം 20 കോടിയാകും സ്പോൺസർ തുക. സ്ട്രീം കാസ്റ്റ് പ്രധാന സ്പോൺസർ ആണെങ്കിലും മോഹൻ ബഗാന് സഹ സ്പോൺസർഷിപ്പ് ഡീലുകൾ ഒപ്പുവെക്കാനും കരാർ അനുവദിക്കുന്നുണ്ട്.

അടുത്ത‌ സീസണിൽ ഐ എസ് എല്ലിൽ എത്തുന്നതിനായുള്ള മോഹൻ ബഗാന്റെ പ്രതീക്ഷകളും ഇതോടെ സജീവമായി. നേരത്തെ ഈസ്റ്റ് ബംഗാൾ ക്വസുമായി വൻ തുകയ്ക്ക് കരാർ ഒപ്പിട്ടിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ഉടമസ്ഥവകാശം തന്നെ ക്വസ് സ്വന്തമാക്കിയിട്ടുണ്ട്. ഇത്ര വലിയ സ്പോൺസർഷിപ്പ് ഡീലോടെ അടുത്ത ഐ എസ് എല്ലിൽ രണ്ട് കൊൽക്കത്ത ക്ലബുകളും ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായി.

Exit mobile version