Site icon Fanport

ഭാവിയിൽ ഇറ്റലിയിലേക്ക് പോകുമെന്ന് സൂചന നൽകി മോഡ്രിച്

ഭാവിയിൽ താൻ ഇറ്റലിയിലേക്ക് പോകും എന്ന് സൂചന നൽകി റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലുക മോഡ്രിച്. തനിക്ക് ഇറ്റലി ഭയങ്കര ഇഷ്ടമാണ്. ഇറ്റലി ക്രൊയേഷ്യക്ക് അടുത്തുമാണ്. മോഡ്രിച് പറഞ്ഞു. താൻ സീരി എ സ്ഥിരമായി കാണാറുണ്ട്. ദേശീയ ടീമിൽ തന്റെ ഒപ്പം കളിക്കുന്ന പല താരങ്ങളും ആ ലീഗിൽ കളിക്കുന്നുണ്ട്. മോഡ്രിച് പറഞ്ഞു.

ഇറ്റലിയിൽ ഉള്ളവർക്കും ക്രൊയേഷ്യക്കാർക്കും ഏതാണ്ട് ഒരേ മനോഭാവവും ആണ്. ഇതാണ് ഇറ്റലി തന്നെ ആകർഷിക്കാൻ കാരണം. ഭാവിയിൽ ഇറ്റലിയിൽ കളിക്കാൻ ആകുമോ എന്ന് നോക്കണം എന്നും മോഡ്രിച് പറഞ്ഞു.

Exit mobile version