Site icon Fanport

പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇടത് കാലു കൊണ്ടു ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി സലാഹ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇടത് കാലു കൊണ്ടു ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ലിവർപൂളിന്റെ മുഹമ്മദ് സലാഹ്. ഇന്ന് ലീഡ്സ് യുണൈറ്റഡിന് എതിരായ മത്സരത്തിൽ ഡീഗോ ജോട്ടയുടെ പാസിൽ നിന്നു ഇടത് കാലു കൊണ്ടു ലിവർപൂളിന്റെ രണ്ടാം ഗോൾ നേടിയതോടെ ആണ് ഈജിപ്ത് താരം റെക്കോർഡ് നേട്ടം കുറിച്ചത്.

സലാഹ്

രണ്ടാം പകുതിയിൽ ഗാക്പോയുടെ പാസിൽ നിന്നു മറ്റൊരു ഇടത് കാലൻ ഗോൾ നേടിയ സലാഹ് സീസണിലെ പതിനഞ്ചാം ഗോൾ ആണ് നേടിയത്. മുൻ ലിവർപൂൾ താരമായ റോബി ഫ്ലോവറിന്റെ 105 ഇടത് കാലൻ ഗോളുകൾ എന്ന നേട്ടം മറികടന്ന സലാഹിന് ഇപ്പോൾ പ്രീമിയർ ലീഗിൽ 107 ഇടത് കാലൻ ഗോളുകൾ ഉണ്ട്. പ്രീമിയർ ലീഗിലെ ഏറ്റവും അപകടകരമായ ഇടത് കാൽ തന്റേത് തന്നെയാണ് എന്നു ഒരിക്കൽ കൂടി സലാഹ് ഇന്ന് തെളിയിച്ചു.

Exit mobile version