റയൽ മാഡ്രിഡിനെ കിട്ടണം എന്ന് പറഞ്ഞു, കിട്ടിയതും വാങ്ങി സലാ മടങ്ങുന്നു

ലിവർപൂൾ സ്ട്രൈക്കർ മൊ സലാ ആകും ഈ ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞാതോടെ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് വിധേയനാകുന്നത്. വെറുതെ അല്ല സലാ പറഞ്ഞ വീരവാദങ്ങളാകും അതിന് കാരണം. റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കിട്ടണം എന്ന് ആദ്യം പറഞ്ഞ സലാ പിന്നീട് റയൽ മാഡ്രിഡിനോട് കണക്കുകൾ തീർക്കാൻ ഉണ്ട് എന്നും ട്വീറ്റ് ചെയ്തിരുന്നു.Img 20220529 030924

2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെ നേരിടുന്നതിനിടയിൽ സലായ്ക്ക് പരിക്കേറ്റിരുന്നു. അന്ന് ലിവർപൂൾ തോൽക്കുകയും ചെയ്തിരുന്നു. അന്ന് റയലിനോട് തോറ്റതിന് പകരം വീട്ടണം എന്ന് സലാ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. മാത്രമല്ല പ്രീമിയർ ലീഗ് സീസൺ കഴിഞപ്പോഴും ഞങ്ങൾ അവസാനിപ്പിച്ചിട്ടില്ല എന്ന് സലാ പറഞ്ഞു.

അവസാനം ഫൈനലിൽ എത്തിയപ്പോൾ ഒരു പരാജയം കൂടെ റയൽ മാഡ്രിഡിൽ നിന്ന് ഏറ്റുവാങ്ങാനായി മൊ സലായുടെ വിധി.