
മൂന്ന് കോമണ്‍വെല്‍ത്ത് റെക്കോര്‍ഡുകളാണ് വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മീരഭായി ചാനു ഇന്ന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തകര്‍ത്തെറിഞ്ഞത്. സ്നാച്ച് വിഭാഗത്തില്‍ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തി കോമണ്‍വെല്‍ത്ത് റെക്കോര്‍ഡ് സ്വന്തമാക്കിയ ചാനു പിന്നീടുള്ള ശ്രമങ്ങളില്‍ 84, 86 കിലോ ഉയര്‍ത്തി തന്റെ തന്നെ റെക്കോര്‍ഡ് തകര്‍ക്കുകയായിരുന്നു.
മത്സരം പൂര്‍ത്തിയാക്കുവാന്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗം കൂടിയുള്ളപ്പോള്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കുന്നത് ചാനു ആകുവാനുള്ള സാധ്യത ഏറെയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial