സൂപ്പർ കപ്പിൽ നിന്ന് പിന്മാറാൻ മിനേർവ പഞ്ചാബ്

പ്രഥമ സൂപ്പർ ലീഗിൽ കളിക്കാൻ ഒരുക്കമെല്ലെന്ന് പറഞ്ഞ് ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ്. മിനേർവ പഞ്ചാബ് ഉടമയായ രഞ്ജിത് ബജാജാണ് സൂപ്പർ കപ്പിൽ മിനേർവ പഞ്ചാബ് കളിക്കില്ല എന്ന് പറഞ്ഞത്. സാമ്പത്തിക കാരണങ്ങളാണ് സൂപ്പർ കപ്പിൽ നിന്ന് പിന്മാറാൻ കാരണമെന്നും രഞ്ജിത് ബജാജ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

സൂപ്പർ കപ്പിനുള്ള യാത്ര-താമസ ചിലവുകൾ ക്ലബുകൾ തന്നെ എടുക്കേണ്ടി വരുമെന്നും വെറും ഒരു മത്സരത്തിൽ തോറ്റാൽ പുറത്താകുന്ന ഒരു ടൂർണമെന്റിനി വേണ്ടി അത്രയും തുക ചിലവഴിക്കാൻ തങ്ങൾക്ക് കഴിവില്ലാ എന്നും രഞ്ജിത് ബജാജ് പറഞ്ഞു. ഒരു മത്സരത്തിനു വേണ്ടി രണ്ട് മാസത്തെ ശംബളത്തിന് കളിക്കാരുടെ കരാർ പുതുക്കേണ്ടി വരുമെന്നും മിനേർവ ഉടമ പറഞ്ഞു.

സൂപ്പർ കപ്പിൽ ജംഷദ്പൂർ എഫ് സിയെ ആയിരുന്നു മിനേർവ പഞ്ചാബിന് നേരിടേണ്ടിയിരുന്നത്. മത്സരം നടക്കുന്ന ഭുവനേശ്വറിലെ കാലാവസ്ഥയേയും മിനേർവ ഉടമ വിമർശിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial