Site icon Fanport

ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ എ.സി മിലാൻ

ബ്രസീലിയൻ പ്രതിരോധതാരത്തെ സ്വന്തമാക്കാൻ എ സി മിലാൻ. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിന്റെ താരമായ ഗുസ്താവോ എൻറിക്കിനെയാണ് മിലാൻ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. മിലൻറെ പ്രതിരോധത്തിലെ പിഴവുകൾ അടക്കാനാണ് ബ്രസീലിയൻ താരത്തെ എത്തിക്കുന്നത്. ബ്രസീലിയൻ ദേശീയ ടീമിന്റെ യൂത്ത് ടീമുകളിൽ കളിച്ച താരം ഇതുവരെ സീനിയർ ടീമിൽ അരങ്ങേറിയിട്ടില്ല.

200 ലേറെ മത്സരങ്ങൾ സാന്റോസിനു വേണ്ടി ഗുസ്താവോ കളിച്ചിട്ടുണ്ട്. മിലൻറെ പ്രതിരോധം ഭരിക്കുന്ന ഇഗ്നസിയോ ആബട്ട് ,ക്രിസ്റ്റിൻ സപാട എന്നിവർ ക്ലബ് വിടുമെന്നുറപ്പായതോടെയാണ് പുതിയ നീക്കവുമായി മിലാൻ ടീം രംഗത്തെത്തിയത്.

Exit mobile version