തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോളടിച്ച് ഹിഗ്വെയിൻ, മിലാന് സമനിലക്കുരുക്ക്

ഇറ്റലിയിൽ മിലാന്റെ കഷ്ടകാലം തുടരുന്നു. വീണ്ടുമൊരു മത്സരത്തിൽ കൂടെ എ.സി മിലാന് സമനില. ഇരു ടീമുകളെയും രണ്ടു ഗോളുകൾ വീതമടിച്ച് മിലാൻ അറ്റ്ലാന്റ മത്സരം സമനിലയിൽ പിരിഞ്ഞു. യുവന്റസിൽ നിന്നുമെത്തിയ അർജന്റീനയുടെ സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വെയിൻ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോളടിച്ചു. രണ്ടു തവണയും പിന്നിട്ട് നിന്നിട്ടും പൊരുതി നേടിയതാണ് അറ്റലാന്റയുടെ സമനില. സ്റ്റോപ്പേജ് ടൈമിലാണ് അറ്റ്ലാന്റ തങ്ങളുടെ സമനില ഗോൾ നേടിയത്.

മിലാന് വേണ്ടി ഹിഗ്വെയിനും ബോണവെഞ്ചുറയും ഗോളടിച്ചപ്പോൾ അറ്റ്ലാന്റായ്ക്ക് വേണ്ടി ഗോമസും റിഗോണിയും ഗോളടിച്ചു. ആദ്യ പകുതിയിൽ വാറിന്റെ ഇടപെടൽ കാരണം ബോണവെഞ്ചുറയുടെ ഒരു ഗോൾ റഫറി അനുവദിച്ചിരുന്നില്ല. അറ്റലാന്റയുടെ സീരി എ യിലെ ഗോൾ വരൾച്ചയ്ക്ക് കൂടിയാണ് ഇന്ന് അന്ത്യമായത്. യൂറോപ്പയിൽ ഡൂഡിലാൻജിനെതിരായ മത്സരത്തിൽ മാത്രമാണ് ഈ സീസണിൽ ക്ളീൻ ഷീറ്റ് സൂക്ഷിച്ചിട്ടുള്ളത്.

Exit mobile version