മാൻ ഓഫ് ദി മാച്ച് മലയാളി ഫിസിയോ മനു പ്രസാദിന് സമർപ്പിച്ച് മികു

- Advertisement -

ഇന്ന് ബഗാനെ തോൽപ്പിച്ച് ബെംഗളൂരു സൂപ്പർ ഫൈനലിലേക്ക് കടന്നപ്പോൾ താരമായത് മികു ആയിരുന്നു. 10 താരങ്ങളുമായി 40 മിനുട്ട് കളിക്കേണ്ടി വന്ന ബെംഗളൂരുവിനെ ഹാട്രിക്ക് നേടിയാണ് മിക്കു ഇന്ന് രക്ഷിച്ചത്. കളി ജയിപ്പിച്ച് മാൻ ഓഫ് ദി മാച്ചായ മിക്കു പക്ഷെ ആ അവാർഡ് സ്വീകരിക്കാൻ പറഞ്ഞയച്ചത് ഒരു മലയാളിയെ. മനു പ്രസാദ് എന്ന കോട്ടയംകാരനാണ് മിക്കുവിനായി ഇന്ന് അവാർഡ് കൈപറ്റിയത്.

മികു തന്റെ ഫിസിയോ തെറാപിസ്റ്റായ മനു പ്രസാദിനോടുള്ള ആദരവ് കാണിക്കുകയായിരുന്നു. ഐ എസ് എൽ തുടക്കം മുതൽ സൂപ്പർ കപ്പ് വരെയുള്ള മത്സരങ്ങൾ വരെ തന്നെ പരിക്കിൽ നിന്നൊക്കെ രക്ഷിച്ച് ഫിറ്റായി നിർത്തിയതിൽ മനു പ്രസാദിനുള്ള പങ്കിനെയാണ് മിക്കു ഈ മാൻ ഓഫ് ദി മാച്ച് അവാർഡിലൂടെ ബഹുമാനിച്ചത്.

ഈ ചെറിയ സമയത്തിനിടയിൽ ഇത്രയും മത്സരങ്ങൾ കളിച്ചിട്ടും മികച്ച കായികക്ഷമത നിലനിർത്താൻ കഴിഞ്ഞത് മനുപ്രസാദിന്റെ മികവ് കൊണ്ടാണെന്ന് മിക്കു മത്സരശേഷം പറഞ്ഞു. കോട്ടയം പാല സ്വദേശിയാണ് മനു പ്രസാദ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement