അരങ്ങേറ്റത്തിൽ ചാമ്പ്യന്മാരുടെ നടുവൊടിച്ച് താരമായി 22കാരൻ ലൊസാനോ

- Advertisement -

ഇന്നത്തെ താരം ഈ 22കാരനാണ്. ലോകകപ്പിൽ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഹിർവിങ് ലൊസാനോ നിലവിലെ ലോകചാമ്പ്യന്മാരെ വെള്ളം കുടിപ്പിച്ചാണ് കളം വിട്ടത്. 30 കഴിഞ്ഞ ഹമ്മൽസും ബോട്ടിങ്ങും അണിനിരന്ന ജർമ്മൻ ഡിഫൻസിന് ഈ 22കാരന്റെ വേഗത താങ്ങാനായില്ല. ആദ്യ പകുതിയിൽ ഹെർണാണ്ടസിന് ഒന്നിച്ച് നടത്തിയ ഒരു വേഗ നീക്കത്തിനൊടുവിലായിരുന്നു ലൊസാനോയുടെ ഗോൾ.

ചിചാരിറ്റോയിൽ നിന്ന് പന്ത് സ്വീകരിച്ച് മുന്നിലുള്ള ജർമ്മൻ താരത്തെയും കബളിപ്പിച്ച് ഷോട്ട് ഉതിർക്കുമ്പോൾ ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ നൂയറും ലൊസാനോയുടെ മുന്നിൽ ഉണ്ടായിരുന്നു. പക്ഷെ നൂയറിനും ലൊസാനോയെ തടയാനായില്ല. ഈ ലോകകപ്പിൽ മെക്സിക്കോയുടെ താരമായി മാറുമെന്ന് എല്ലാരാലും വിശേഷിപ്പിക്കപെട്ട ലൊസാനോ ആദ്യ മത്സരത്തിൽ തന്നെ തന്റെ വരവറിയിക്കുന്നതാണ് കണ്ടത്.

2016ൽ മെക്സിക്കോയ്ക്കായി അരങ്ങേറ്റം നടത്തിയ ലൊസാനോ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മെക്സിക്കോയുടെ ടോപ്പ് സ്കോററായിരുന്നു. പി എസ് വിയുടെ താരമായ ലൊസാനോ ക്ലബിലും അവസാന വർഷം ടോപ്പ് സ്കോററായിരുന്നു. ചുക്കി എന്നറിയപ്പെടുന്ന ലൊസാനോ ഇന്ന് സ്റ്റേഡിയത്തിന്റെ സ്റ്റാൻഡിങ് ഒവേഷനോടെയാണ് കളം വിട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement