മെക്സിക്കോയെ പെനാൾട്ടിയിൽ വീഴ്ത്തി ബ്രസീൽ ഒളിമ്പിക് ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ ബ്രസീൽ ഗോൾഡ് മെഡൽ മത്സരത്തിന് യോഗ്യത നേടി. ഇന്ന് മെക്സിക്കോയെ ആണ് ബ്രസീൽ പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ബ്രസീൽ ഫൈനലിലേക്ക് മാർച്ച് ചെയ്തത്.

ഇന്ന് നടന്ന സെമി ഫൈനൽ തുടക്കം മുതൽ 120 മിനുട്ടും തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ ആയില്ല. ബ്രസീൽ ഇടക്ക് നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഒചോവ മെക്സിക്കോയുടെ രക്ഷയ്ക്ക് എത്തി. നിശ്ചിത സമയം അവസാനിക്കുന്നതിനു മുമ്പ് റിച്ചാർൽസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയതായിരുന്നു കളിയിലെ ഏറ്റവും മികച്ച അവസരം.

പെനാൾട്ടി ഷൂട്ടൗട്ടിൽ 4-1നാണ് ബ്രസീൽ വിജയിച്ചത്. മെക്സിക്കോ ആദ്യ രണ്ടു പെനാൾട്ടി കിക്കുകളും നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. ജപ്പാനും സ്പെയിനും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെ ആകും ബ്രസീൽ ഫൈനലിൽ നേരിടുക.