Picsart 23 01 08 11 29 16 677

മെസ്സിയുടെ വഴക്കു കേട്ട വെഗോസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നു

ലോകകപ്പിൽ നെതർലാൻഡ്സും അർജന്റീനയും തമ്മിലുള്ള മത്സരത്തിനു ശേഷം വിവാദ നായകനായി മാറിയ വൗട്ട് വെഗോസിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയേക്കും. റൊണാൾഡോക്ക് പകരം സ്ട്രൈക്കറെ അന്വേഷിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ 10 മില്യണ് വെഗോസ്റ്റിനെ സ്വന്തമാക്കാൻ നോക്കുക ആണ്. ലോകകപ്പിൽ നെതർലന്റ്സ് അർജന്റീന മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിന് ഇടയിൽ മെസ്സി വെഗോസ്റ്റിനോട് കയർത്തത് ഏറെ വാർത്ത ശ്രദ്ധ നേടിയിരുന്നു

അന്ന് അർജന്റീനക്ക് എതിരെ രണ്ടു ഗോളുകൾ വെഗോസ്റ്റ് ആയിരുന്നു സ്കോർ ചെയ്തത്. ഇപ്പോൾ വെഗോസ്റ്റ് തുർക്കിയിൽ ലോണിൽ ബെസികാസിൽ കളിക്കുക ആണ്. ബേർൺലിയുടെ താരമായ വെഗോസ്റ്റിനെ വിൽക്കാൻ ബേർൺലിയും തയ്യാറാണ്. യുണൈറ്റഡ് ഈ നീക്കം പെട്ടെന്ന് പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെതർലാന്റ്സിനായി 19 മത്സരങ്ങൾ കളിച്ചിട്ടുള്ള വെഗോസ്റ്റ് 5 ഗോളുകൾ നേടിയിട്ടുണ്ട്.

മുപ്പതുകാരനായ താരം മുമ്പ് ജർമ്മനിയിൽ ഗോളടിച്ച് കൂട്ടിയിട്ടുണ്ട്. നാലു വർഷത്തോളം വോൾസ്ബർഗിന്റെ താരമായിരുന്നു.

Exit mobile version