വിജയിക്കാതിരിക്കാനുള്ള കാരണം ഞാൻ തന്നെ എന്ന് മെസ്സി

- Advertisement -

ഐസ്‌ലാന്റിനെതിരെ വഴങ്ങിയ സമനിലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അർജന്റീന സൂപ്പർ താരം മെസ്സി. ഇന്നത്തെ സമനിലയ്ക്ക് കാരണം താൻ തന്നെയാണെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നും മെസ്സി മാധ്യമങ്ങളോട് മത്സരശേഷം പറഞ്ഞു. മെസ്സി പെനാൾട്ടി നഷ്ടമാക്കിയതിനാൽ മത്സരം 1-1 എന്ന നിലയിൽ അവസാനിച്ചിരുന്നു. വിജയിച്ച് തുടങ്ങണമെന്നായിരുന്നു ആഗ്രഹം എന്നും അത് ടൂർണമെന്റിലെ സമ്മർദ്ദം കുറച്ചേനെ എന്നും മെസ്സി പറഞ്ഞു.

ഈ മത്സരത്തിൽ നിന്ന് കൂടുതൽ അർജന്റീന അർഹിച്ചിരുന്നു. രണ്ടാം പകുതിയിൽ ഐസ്‌ലാന്റ് തങ്ങളെ കാത്തിരിക്കുകയായിരുന്നു എന്നും ഡിഫൻഡിംഗ് മാത്രമായിരുന്നു അവരുടെ ടാക്സ്ടിക്സ് എന്നും മെസ്സി പറഞ്ഞു. ഇത് തുടക്കം മാത്രമാണെന്നും അടുത്ത രണ്ടു മത്സരങ്ങളും വിജയിക്കുകയാണ് ലക്ഷ്യമെന്നും മെസ്സി കൂട്ടിച്ചേർത്തു.

ക്രൊയേഷ്യയുമായാണ് അർജന്റീനയുടെ അടുത്ത മത്സരം. മികച്ച ടീമുമായി എത്തുന്ന ക്രൊയേഷ്യയെ തോൽപ്പിക്കുക എളുപ്പമാകില്ല എന്നാണ് മെസ്സി പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement