
ഇന്ന് പ്രീക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുമ്പോൾ പേടിക്കേണ്ടത് മഞ്ഞ കാർഡുകളെയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ മഞ്ഞക്കാർഡ് വാങ്ങി വന്നവർക്ക് ഇനി ഒരു മഞ്ഞ കൂടി കിട്ടിയാൽ വിലക്ക് വരും. നിർണായക മത്സരങ്ങൾ തന്നെ നഷ്ടമാവുകയും ചെയ്യും. മെസ്സിയും റൊണാൾഡോയും ഇപ്പോൾ ഒരു മഞ്ഞ കാർഡിലാണ്. ഇന്ന് അർജന്റീനയും പോർച്ചുഗലും അവരവരുടെ മത്സരങ്ങൾ വിജയിക്കുകയും അതിനൊപ്പം സൂപ്പർ താരങ്ങളായ മെസ്സിയും റൊണാൾഡോയും മഞ്ഞക്കാർഡ് വാങ്ങുകയും ചെയ്താൽ ഉള്ള അവസ്ഥയോ!! ലോകം കാത്തിരുന്ന പോർച്ചുഗൽ അർജന്റീന മത്സരത്തിൽ മെസ്സിയും റൊണാൾഡോയും ഉണ്ടാകില്ല. ഇവർ മാത്രമല്ല ഇന്ന് ഇറങ്ങുന്ന നാലു ടീമുകളിലായി 16 പേരാണ് രണ്ടാൻ മഞ്ഞക്കാർഡ് ഭീഷണിയിൽ ഉള്ളത്.
ഒരു മഞ്ഞ കൂടി കിട്ടിയാൽ അടുത്ത കളി നഷ്ടപ്പെടുന്നവർ:
ഉറുഗ്വേ: ബെന്റാകുർ
പോർച്ചുഗൽ: റൊണാൾഡോ, സെഡറിക്, ഗുറേറോ, കരസ്മ, അഡ്രിയൻ സിൽവ, ബ്രൂണോ ഫെർണാണ്ടസ്
അർജന്റീന: മെസ്സി, മസ്കരാനോ, എവർ ബനേഗ, മെർസാഡോ, ഒടമെൻഡി, അകുന
ഫ്രാൻസ്: പോഗ്ബ, മാറ്റുഡി, ടൊളിസോ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
