Site icon Fanport

മെസ്സിയേക്കാൾ മികച്ച താരം ക്രിസ്റ്റ്യാനോ തന്നെ എന്ന് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകൻ ആണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പീറ്റേഴ്സണുമായുള്ള ഇന്റർവ്യൂവിൽ അത് വീണ്ടും ആവർത്തിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ക്രിസ്റ്റ്യാനോ റൊണാൾഡോ ആണോ മെസ്സി ആണോ മികച്ച താരം എന്ന ചോദ്യത്തിനു ക്രിസ്റ്റ്യാനോ ആണ് മികച്ചത് എന്ന ഉത്തരമാണ് കോഹ്ലി നൽകിയത്.

ക്രിസ്റ്റ്യാനോ ആണ് താൻ കണ്ട സമ്പൂർണ്ണ താരം. വലതു കാലിലും, ഇടതു കാലിലും, തല കൊണ്ടും ഒക്കെ ഒരേ മികവിൽ ഗോളടിക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് കഴിയും. സ്പീഡ് കൊണ്ടും ഡ്രിബിളിംഗ് കൊണ്ടും എല്ലാം ക്രിസ്റ്റ്യാനോ അത്ഭുതമാണ്. കോഹ്ലി പറഞ്ഞു. മെസ്സിയുടെ ടാലന്റ് പകരം വെക്കാൻ ഇല്ലാത്തതാണ് എന്ന് പറഞ്ഞ കോഹ്ലി പക്ഷെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനക്കരുത്ത് മെസ്സിക്കും മുകളിലാണ് എന്ന് പറഞ്ഞു.

Exit mobile version