Site icon Fanport

മെസ്സിക്ക് തകർക്കാൻ കഴിയാത്ത ഒരു റെക്കോർഡ് സ്വന്തമാക്കി റൊണാൾഡോ

അവസാനം മെസ്സി തകർക്കില്ല എന്ന് ഉറപ്പുള്ള ഒരു റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ഇന്നലെ ടൊറീനോയ്ക്ക് എതിരെ നേടിയ ഹെഡർ ഗോളോടെ ക്ലബ് ഫുട്ബോളിൽ 100 ഹെഡർ ഗോളുകൾ എന്ന നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി. പകരം വെക്കാനില്ലാത്ത നേട്ടമാണിത്. ഇതോടെ 100 ഗോൾ വലതു കാൽ കൊണ്ട്, 100 കാൽ ഇടതു കാൽ കൊണ്ട്, 100 ഗോൾ തല കൊണ്ട് എന്ന അത്യപൂർവ്വ നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി.

ക്ലബ് ഫുട്ബോളിൽ 100 ഹെഡർ ഗോളുകൾ ആണെങ്കിൽ കരിയറിൽ ആകെ 125 ഹെഡർ ഗോളുകൾ ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്. റൊണാൾഡോയെ ഹെഡർ ഗോളുകൾ മറികടക്കുക ആർക്കും പ്രയാസമായിരിക്കും. റൊണാൾഡോയുടെ പ്രധാന വൈരി ആയ ലയണൽ മെസ്സിക്ക് ആകട്ടെ ഒരിക്കലും റൊണാൾഡോയ്ക്ക് അരികിൽ ഈ കാര്യത്തിൽ എത്താൻ കഴിയില്ല. മെസ്സിക്ക് ക്ലബിൽ 22 ഹെഡറും, കരിയറിൽ ആകെ 25 ഹെഡർ ഗോളുകളും ആണ് ഉള്ളത്.

Exit mobile version