Site icon Fanport

“മെസ്സിയോ റൊണാൾഡോയോ അല്ല, കളിക്കാൻ അവസരമുണ്ടോ എന്നതാണ് നോക്കുക- ഡിലിറ്റ്

ഏതു ക്ലബിലേക്ക് ആണ് പോവുക എന്നതിന് ഉത്തരം നൽകി അയാക്സ് ക്യാപ്റ്റൻ ഡി ലിറ്റ്. താൻ ഏതു ക്ലബിലേക്ക് പോകും എന്ന് തീരുമാനിക്കുക തന്റെ വളർച്ചയെ നോക്കി ആകും. പണമായിരിക്കില്ല നോക്കുക. തനിക്ക് സ്ഥിരമായി കളിക്കാൻ ആകുമോ എന്നതാണ് പുതിയ ക്ലബ് തിരഞ്ഞെടുക്കുമ്പോൾ നോക്കുക. ഡി ലിറ്റ് പറഞ്ഞു.

റൊണാൾഡോ തന്നെ യുവന്റസിലേക്ക് ക്ഷണിച്ചത് താൻ കാര്യമാക്കുന്നില്ല. ബാഴ്സലോണയിൽ മെസ്സിക്ക് ഒപ്പം കളിക്കുക എന്നത് വലിയ കാര്യമാണ്. പക്ഷെ ഇതൊന്നും അല്ല കാര്യം. താൻ സ്ഥിരമായി ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നതാണ് കാര്യം. തന്റെ വളർച്ചയ്ക്ക് സ്ഥിരമായി കളിക്കുക എന്നത് അത്യാവശ്യമാണ് ഡി ലിറ്റ് പറഞ്ഞു. അയാക്സിന്റെ ക്യാപ്റ്റൻ ഇതോടെ ഏത് ക്ലബിലേക്ക് പോകും എന്നത് ആർക്കും ഊഹിക്കാൻ കഴിയാത്ത അവസ്ഥയിലായി.

യുവന്റസിലും ബാഴ്സലോണയിലും എളുപ്പത്തിൽ ആദ്യ ഇലവനിൽ എത്താൻ ഡി ലിറ്റിനായേക്കില്ല. താരത്തിന്റെ ഈ പുതിയ പ്രസ്താവന മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ക്ലബുകൾക്ക് പ്രതീക്ഷ നൽകുന്നതാണ്.

Exit mobile version