രണ്ട് മാസത്തിനു ശേഷം ലയണൽ മെസ്സി കളത്തിൽ, ബാഴ്സലോണ പരിശീലനം തുടങ്ങി

ഫുട്ബോൾ ലോകത്തെ മാന്തിക കാലുകൾ വീണ്ടും ഫുട്ബോൾ ഗ്രൗണ്ടുകളിലേക്ക് മടങ്ങി എത്തി. രണ്ട് മാസത്തെ അഭാവത്തിനു ശേഷം ലയണൽ മെസ്സി ഇന്ന് പരിശീലനത്തിന് ഇറങ്ങി. മെസ്സിയും ബാഴ്സലോണയിലെ മറ്റു താരങ്ങളും ഇന്ന് പരിശീലന ഗ്രൗണ്ടിലേക്ക് മടങ്ങി എത്തിയത് ഫുട്ബോൾ ലോകത്തിനാകെ സന്തോഷം നൽകിയിരിക്കുകയാണ്.

ഇന്നലെ ബാഴ്സലോണയിലെ താരങ്ങൾ ഒക്കെ കൊറോണ നെഗറ്റീവ് ആണെന്ന് തെളിഞ്ഞതോടെ ഇന്ന് പരിശീലനം ആരംഭിക്കും എന്ന് ക്ലബ് അറിയിച്ചിരുന്നു. ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് ഇന്ന് താരങ്ങൾ പരിശീലനം നടത്തിയത്. പരിശീലകൻ സെറ്റിനയും പരിശീലന ഗ്രൗണ്ടിൽ എത്തി. ആരാധകർക്കോ അധികം മാധ്യമങ്ങൾക്കോ പരിശീലന ഗ്രൗണ്ടിൽ പ്രവേശനം ഉണ്ടായിരുന്നില്ല. അടുത്ത ആഴ്ച മുതൽ ചെറിയ സംഘങ്ങളായി പരിശീലനം നടത്താൻ ആണ് ബാഴ്സലോണ ആലോചിക്കുന്നത്.

Exit mobile version