മെസ്സിയുടെ പെനാൾട്ടി തടഞ്ഞത് ഹോംവർക്കിന്റെ ഗുണമെന്ന് ഐസ്‌ലാന്റ് ഗോൾകീപ്പർ

- Advertisement -

മെസ്സിയുടെ പെനാൾട്ടി ഇന്നലെ തടയാൻ ആയതു അത്രയും ഹോംവർക്ക് ചെയ്തതു കൊണ്ടാണെന്ന് ഐസ്‌ലാന്റ് ഗോൾകീപ്പർ ഹാനസ് ഹാൾഡോർസൺ പറഞ്ഞു. ഇന്നലെ ഹാൾഡോർസൺ തടഞ്ഞ പെനാൾട്ടി ആയിരുന്നു അർജന്റീനയുടെ വിജയം തടഞ്ഞത്. മെസ്സിയുടെ പെനാൾട്ടി എടുക്കുന്ന രീതികൾ കുറെ ഇരുന്ന് പഠിച്ചത് കിക്ക് തടയാൻ ഉപകാരപ്പെട്ടു എൻ ഹാൾഡോർസൺ പറഞ്ഞു.

തന്റെ പെനാൾട്ടി നേരിടുന്ന വീഡിയോയും താൻ നിരീക്ഷിച്ചെന്നും ഏതു ശരീരഭാഷ കാണിച്ചാൽ ഏതു ഭാഗത്തേക്ക് താരങ്ങൾ പെനാൾട്ടി അടിക്കും എന്ന് അതുകാരണം മനസ്സിലായി. അതനുസരിച്ചാണ് മെസ്സിയുടെ പെനാൾട്ടിക്ക് ഡൈവ് ചെയ്തത് ഹാൾഡോർസൺ പറഞ്ഞു. പെനാൾട്ടി അടക്കം 7 സേവുകൾ ഐസ്‌ലാന്റ് അർജന്റീന മത്സരത്തിൽ നടത്തിയ ഹാൾഡോർസൺ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയിരുന്നു.

കിട്ടിയ ഒരു പോയന്റിൽ സന്തോഷമുണ്ടെന്നും ഈ പോയന്റ് തങ്ങളെ നോക്കൗട്ടിൽ എത്തിക്കാൻ ഉപകരിക്കുമെന്നാണ് വിശ്വസിക്കുന്നത് എന്നും ഹാൾഡോർസൺ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement