Picsart 22 11 22 21 23 59 181

ആരാധകർ നിരാശപ്പെടരുത്, ഇനി മികച്ച പ്രകടനങ്ങൾ കാണാം – മെസ്സി

അർജന്റീനയ്ക്ക് ഏറ്റ ഞെട്ടിക്കുന്ന പരാജയം ഏറെ വേദന നൽകുന്നതാണ് എന്ന് ലയണൽ മെസ്സി.ee ഫലം വളരെ വേദനാജനകമാണ്. എന്നാൽ ഈ ടീം ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് ആളുകൾ വിശ്വസിക്കണം, അടുത്ത രണ്ട് മത്സരങ്ങളിൽ ഞങ്ങൾ ആരാധകർക്ക് ആയി പൊരുതും. മെസ്സി മത്സര ശേഷം പറഞ്ഞു.

ഞങ്ങൾ മുമ്പ് ഇത്തരത്തിലുള്ള ഗെയിമുകൾ കളിച്ചിട്ടുണ്ട്. ഞങ്ങൾ ഇനി അങ്ങോട്ട് മികച്ച പ്രകടനം നടത്താൻ പോകുകയാണ് എന്നും മെസ്സി കൂട്ടിച്ചേർത്തു.

നമ്മൾ എത്രത്തോളം ശക്തരാണെന്ന് കാണിക്കേണ്ട സമയമാണ് ഇനി. എന്നത്തേക്കാളും കൂടുതൽ എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്.

ഞങ്ങൾ അഞ്ചു മിനുട്ടുകൾക്ക് ഇടയിൽ വരുത്തിയ പിഴവുകളുടെ ഫലമാണിത്, ആ അഞ്ചു മിനുട്ടിൽ ഞങ്ങൾ 2-1ന് പിറകിൽ പോയി, പിന്നീട് എല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യ ഞങ്ങളെ വേദനിപ്പിക്കാൻ കഴിവുള്ള് ടീമാണെന്ന് അറിയാമായിരുന്നു. അവസരം നൽകിയാൽ അവർ മുതലെടുക്കും. ഇനി എല്ലാം ശരിയാക്കാനുള്ള സമയമാണ് എന്നും മെസ്സി പറഞ്ഞു.

Exit mobile version