ഇത് മെസ്സിയുടെ അവസാന എൽ ക്ലാസികോ ആവരുത് എന്ന് സിദാൻ

നാളെ ലാലിഗയിൽ എൽ ക്ലാസികോ നടക്കുകയാണ്. നാളത്തെ മത്സരം ലയണൽ മെസ്സിയുടെ അവസാന എൽ ക്ലാസികോ മത്സരം ആകരുത് എന്നാണ് തന്റെ ആഗ്രഹം എന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ പറഞ്ഞു. നാളത്തേത് മെസ്സിയുടെ അവസാന മത്സരമാകരുത്. മെസ്സി ബാഴ്സലോണയിൽ തുടരണം എന്നും സിദാൻ പറഞ്ഞു.

മെസ്സി ബാഴ്സലോണയിൽ തുടരുന്നത് ലാലിഗയ്ക്ക് തന്നെ നല്ലതാണ്. സിദാൻ പറഞ്ഞു. മെസ്സി തങ്ങൾക്ക് എതിരെ ഗോൾ അടിക്കുന്നില്ല എങ്കിലും മെസ്സി എത്ര വലിയ താരമാണ് എന്ന് എല്ലാവർക്കും അറിയാം എന്നും സിദാൻ പറഞ്ഞു. 2017നു ശേഷം മെസ്സി എൽ ക്ലാസികോയിൽ ഗോൾ നേടിയിട്ടില്ല. മെസ്സി മാത്രമല്ല റയൽ ക്യാപ്റ്റൻ റാമോസും അടുത്ത എൽ ക്ലാസികോ മത്സരത്തിന് ഉണ്ടാകണം എന്നും സിദാൻ പറഞ്ഞു.

Exit mobile version