Site icon Fanport

കോപ അമേരിക്ക ക്വാർട്ടർ ഫൈനലിൽ മെസ്സി സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടാകുന്നത് സംശയം

കോപ അമേരിക്കയിൽ ക്വാർട്ടർ ഫൈനലിലും മെസ്സി കളിക്കുന്നത് ഇപ്പോൾ സംശയത്തിലാണ്‌. ക്വാർട്ടർ ഫൈനലിൽ അർജന്റീന ഇക്വഡോറിനെ നേരിടുമ്പീൾ മെസ്സി ബെഞ്ചിൽ ആയിരിക്കും എന്ന് അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്ക് പൂർണ്ണമായും ഭേദമായിട്ടില്ല എന്നതിനാൽ മെസ്സിയുടെ കാര്യത്തിൽ റിസ്ക് എടുക്കേണ്ടതില്ല എന്നാണ് അർജന്റീനയുടെ ഇപ്പോഴത്തെ തീരുമാനം.

മെസ്സി 24 06 26 08 20 56 935

ജൂലൈ 5ന് ഇന്ത്യൻ സമയം പുലർച്ചെ ആണ് ക്വാർട്ടർ ഫൈനൽ നടക്കുന്നത്. മെസ്സി അടുത്ത ദിവസങ്ങളിൽ പരിശീലനം പുനരാരംഭിക്കും. എന്നാലും മെസ്സിയുടെ ആവശ്യം വരും എങ്കിൽ മാത്രം അദ്ദേഹത്തെ കളിപ്പിക്കാം എന്നതാകും സ്കലോണിയുടെ ചിന്ത. സെമി ഫൈനലിനേക്ക് പൂർണ്ണ ഫിറ്റ്നസിൽ മെസ്സി ഉണ്ടാകണം എന്നാണ് അർജന്റീന ആഗ്രഹിക്കുന്നത്.

പരിക്ക് കാരണം പെറുവിന് എതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല.

Exit mobile version