മെസ്സിയുടെ തിരിച്ചുവരവിൽ അർജന്റീനയ്ക്ക് ദയനീയ തോൽവി

9 മാസങ്ങൾക്ക് ശേഷമുള്ള ലയണൽ മെസ്സിയുടെ അർജന്റീനയിലേക്കുള്ള തിരിച്ചുവരവ് ദയനീയം. ഇന്ന് സൗഹൃദ മത്സരത്തി വെനിസ്വേലയെ നേരിട്ട അർജന്റീന വൻ പരാജയം തന്നെ ഏറ്റുവാങ്ങി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാൺ അർജന്റീന തോറ്റത്. ഇന്ന് മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം വെനിസ്വേലയ്ക്ക് ആയിരു‌ന്നു. മെസ്സിയുടെ സാന്നിധ്യം മതിയായിരുന്നില്ല വെനിസ്വേലയെ തടയാൻ.

കളിയുടെ ആറാം മിനുട്ടിൽ ന്യൂകാസിൽ യുണൈറ്റഡ് താരം റോണ്ടീണിലൂടെ ആണ് വെനിസ്വേല ആദ്യം മുന്നിൽ എത്തിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് മുറിലോയിലൂടെ വെനിസ്വേല രണ്ടാം ഗോളും കണ്ടെത്തി. രണ്ടാം പകുതിയിൽ ഹാവിയർ മാർടീനസിലൂടെ ഒരു ഗോൾ മടക്കാൻ അർജന്റീനയ്ക്ക് ആയി എങ്കിലും ആ പ്രതീക്ഷ നീണ്ടു നിന്നില്ല. 75ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ വെനിസ്വേല തങ്ങളുടെ മൂന്നാം ഗോളും കണ്ടെത്തിയതോടെ മത്സര വിജയികൾ ആരെന്നത് തീരുമാനമായി.

ലോകകപ്പിൽ ‌നിന്ന് പുറത്തായതിനു ശേഷമുള്ള മെസ്സിയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്.. ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് വെനിസ്വേല അർജന്റീനയെ തോൽപ്പിക്കുന്നത്

Exit mobile version