വീണ്ടും മെസ്സിക്ക് ഒരു പെനാൾട്ടി ദുരന്തം

- Advertisement -

“അല്ലേലും മെസ്സി ഫാൻസിന് എന്നും പെനാൾട്ടി പേടിയാണ്” എന്ന് അടുത്തിറങ്ങിയ മലയാളം സിനിമയായ സുഡാനി ഫ്രം നൈജീരിയയിൽ പറയുന്നുണ്ട്. അതെന്താണെന്ന് ഓർമ്മിപ്പിക്കുന്നതാണ്‌ ഇന്ന് ഐസ്ലാന്റ് അർജന്റീന മത്സരത്തിൽ കണ്ടത്. രണ്ടാം പകുതിയിൽ കളി 1-1 എന്ന നിലയിൽ നിൽക്കുമ്പോൾ കിട്ടിയ സുവർണ്ണാവസരമാണ് മെസ്സി ഇന്ന് കളഞ്ഞത്. മെസ വാങ്ങി തന്ന പെനാൾട്ടി എടുത്ത മെസ്സിക്ക് പിഴച്ചു.

മെസ്സിയുടെ പെനാൾട്ടി കിക്കും ഹാൽഡോർസന്റെ ചാട്ടവും ഒരേ ദിശയിൽ. അർജന്റീനയുടെ ലീഡെടുക്കാനുള്ള അവസരം പോയപ്പോൾ നിരാശനായി നിൽക്കുന്ന മെസ്സിയെ ആണ് കാണാൻ കഴിഞ്ഞത്. പെനാൾട്ടിയിൽ ഒരിക്കലും നല്ല റെക്കോർഡ് മെസ്സിക്കില്ല. ക്ലബിനും രാജ്യത്തിനായും എടുത്ത അവസാന ഏഴു പെനാൾട്ടിയിൽ നാലും മെസ്സി മിസ് ചെയ്തിരിക്കുകയാണ് ഇതോടെ‌.

കഴിഞ്ഞ സീസണിൽ മെസ്സി കരിയറിൽ 100 പെനാൾട്ടി കിക്കുകൾ പൂർത്തിയാക്കിയപ്പോൾ അതിൽ 22 പെനാൾട്ടി മിസ്സുകൾ ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement