ഹാട്രിക്ക് നേട്ടവുമായി മെഗന്‍ ഷൂട്ട്, ഇന്ത്യയ്ക്ക് തകര്‍ച്ച

187 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ വട്ടംകറക്കി മെഗന്‍ ഷൂട്ട്. ഇന്ന് നടന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടിയ ശേഷം ബൗളിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി മെഗന്‍ ഷൂട്ട് തന്റെ ഹാട്രിക് സ്വന്തമാക്കുകയായിരുന്നു. ഇന്നിംഗ്സിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ ഷൂട്ട് അഞ്ച്, ആറ് പന്തുകളില്‍ സ്മൃതി മന്ഥാന, മിത്താലി രാജ് എന്നിവരെ പുറത്താക്കിയ ശേഷം തന്റെ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ദീപ്തി ശര്‍മ്മയെ മടക്കിയയച്ച് ഹാട്രിക്ക് പൂര്‍ത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്നിംഗ്സ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്
Next articleമൂന്നാം തോല്‍വി, ഇന്ത്യയുടെ ഫൈനല്‍ സാധ്യത അവസാനിച്ചു