Picsart 23 05 21 23 42 24 924

കളിമണ്ണ് മൈതാനത്ത് ആദ്യ കിരീടം നേടി ഡാനിൽ മെദ്വദേവ്, റോമിൽ കിരീടം

കരിയറിൽ ആദ്യമായി കളിമണ്ണ് മൈതാനത്ത് കിരീടം നേടി റഷ്യൻ താരം ഡാനിൽ മെദ്വദേവ്. കളിമണ്ണ് മൈതാനത്ത് മോശം കളിക്കാരൻ എന്നു അറിയപ്പെടുന്ന മൂന്നാം സീഡ് ആയ മെദ്വദേവ് റോം 1000 മാസ്റ്റേഴ്സ് ഫൈനലിൽ ഏഴാം സീഡ് ആയ ഹോൾഗർ റൂണെയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറികടന്നത്.

7-5,7-5 എന്ന സ്കോറിനു ആയിരുന്നു മെദ്വദേവിന്റെ ജയം. മത്സരത്തിൽ രണ്ടു തവണ ബ്രേക്ക് വഴങ്ങിയ മെദ്വദേവ് 4 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. കരിയറിലെ ഇരുപതാം കിരീടവും ആറാം മാസ്റ്റേഴ്സ് കിരീടവും ആണ് റഷ്യൻ താരത്തിന് ഇത്. ഈ വർഷം അഞ്ചാമത്തെ കിരീടം നേടിയ താരം ഫ്രഞ്ച് ഓപ്പണിൽ നന്നായി പൊരുതാൻ ഉറച്ചു തന്നെയാവും ഇറങ്ങുക.

Exit mobile version