മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഹൃദയത്തിലേറ്റിയ മക്ടോമിനെ അഞ്ചു വർഷം കൂടെ ക്ലബിൽ തുടരും!!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മീഡ്ഫീൽഡ് മക്ടോമിനെ ക്ലബിൽ അഞ്ചു വർഷം കൂടെ തുടരും. മക്ടോമിനെ 2025 വരെ നീളുന്ന കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെച്ചിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരം ആരാധകരുടെയും പ്രിയപ്പെട്ട താരമാണ്. ഈ സീസണിൽ പോൾ പോഗ്ബയുടെ അഭാവത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലെ പ്രധാന താരമായി വളരാൻ മക്ടോമിനെയ്ക്ക് ആയിരുന്നു.

23കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം യുണൈറ്റഡിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. ഇതിനകം 75ൽ അധികം മത്സരങ്ങൾ യുണൈറ്റഡിനായി കളിച്ചിട്ടുണ്ട്. 6 ഗോളുകളും താരം നേടി. ഭാവിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കാൻ സാധ്യതയുള്ള താരമാണ് മക്ടോമിനെ. സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.

Exit mobile version